
പോലീസ് വിഷയത്തിൽ വീണ്ടും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റം ചെയ്യുന്ന പൊലീസുകാർക്കെതിരെ പിരിച്ചുവിടൽ അടക്കമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് ഇനിയും അങ്ങനെ തന്നെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേനയിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കാട്ടി അതുവച്ച് പൊലീസിനെയാകെ മോശമായി ചിത്രീകരിക്കാനാവില്ല. തല്ലിച്ചതയ്ക്കാനും വെടിവച്ചു കൊല്ലാനുമുള്ള സേനയെന്ന നിലയിലാണ് യുഡി എഫ് സർക്കാർ പൊലീസനെ കണ്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.