
സംസ്ഥാനത്തെ ജയില്‍ സുരക്ഷ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുന്നത്. ജയില്‍ മേധാവിയും ജയില്‍ ഡി ഐ ജിമാരും സൂപ്രണ്ടുമാരും യോഗത്തില്‍ പങ്കെടുക്കും. ജയില്‍ ഉദ്യോഗസ്ഥരെ കൂടാതെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ജയില്‍ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് നല്‍കിയിട്ടുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യും.
തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരുന്നതെങ്കിലും കണ്ണൂരിലെ ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ഇന്ന് ചേരാന്‍ തീരുമാനിച്ചത്.