
തിരുവനന്തപുരം: ജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ സർക്കാർ ഓഫീസുകളില്‍ കാണുന്ന വീഴ്ചയുടെയും അലംഭാവത്തിന്റെയും പ്രായശ്ചിത്തമായിയാണ് ഫയല്‍ അദാലത്തുകള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രശ്നങ്ങൾ എത്ര സങ്കീർണമായിരുന്നാലും പരിഹരിക്കാൻ കഴിയില്ലെന്ന മനോഭാവം സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കെജിഒഎ വജ്രജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരും ജനങ്ങളും ഒന്നുതന്നെയാണ്. ജനങ്ങള്‍ തീരുമാനിക്കുന്നത് നടപ്പാക്കാനാണ് സർക്കാർ. അതിനുള്ള ഇടപെടലുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുപോവാത്തതിനാലാണ് തുടരെത്തുടരെ ഫയല്‍ അദാലത്തുകള്‍ വേണ്ടിവരുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻസ്പീക്കർ എം. വിജയകുമാർ, കെജിഒഎ സംസ്ഥാനപ്രസിഡന്റ് എസ്.ആർ. മോഹനചന്ദ്രൻ, എൻജിഒ യൂണിയൻ ജനറല്‍സെക്രട്ടറി എം.വി. ശശിധരൻ തുടങ്ങിയവരും സംസാരിച്ചു.