video
play-sharp-fill

12 ദിവസം നീണ്ടുനിന്ന വിദേശപര്യടനം, മുഖ്യമന്ത്രിയും സംഘവും കേരളത്തിൽ തിരിച്ചെത്തി

12 ദിവസം നീണ്ടുനിന്ന വിദേശപര്യടനം, മുഖ്യമന്ത്രിയും സംഘവും കേരളത്തിൽ തിരിച്ചെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടാഴ്ചയ്‌ക്കടുത്ത് നീണ്ടു നിന്ന വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനമായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത പ്രധാന പരിപാടി.

യുഎൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ, സ്പീകർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു.