പ്രതികരിക്കാതെ മുഖ്യമന്ത്രി;കോട്ടയം മെഡിക്കൽ കോളജിലെത്തി നിമിഷങ്ങൾക്കകം മടങ്ങി മുഖ്യമന്ത്രി

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. മെഡിക്കൽ കോളേജിൽ എത്തിയ മുഖ്യമന്ത്രി നിമിഷങ്ങൾക്കകം മടങ്ങുകയായിരുന്നു. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

വിഷയത്തില്‍ മന്ത്രിമാരുമായി വിശദമായ ചര്‍ച്ച നടത്തും. മെഡിക്കല്‍ കോളജില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് വന്‍ സുരക്ഷ സന്നാഹങ്ങളെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, മന്ത്രി വീണ ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. തിരുവനന്തപുരത്തുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group