മൂന്നാമതും പിണറായി; മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ‘പിണറായി ദി ലെജന്‍റ്; ടീസര്‍ പുറത്തിറക്കി

Spread the love

തിരുവനന്തപുരം: പിണറായി വിജയനെകുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ ടീസർ പുറത്തിറക്കി ഇടത് സംഘടന.

video
play-sharp-fill

സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനനാണ് പിണറായി ദി ലെജൻ്റ് നിർമ്മിച്ചത്. മൂന്നാമതും പിണറായി എന്ന് പറഞ്ഞാണ് ടീസർ അവസാനിക്കുന്നത്.ആദ്യമായാണ് ഒരു സർവ്വീസ് സംഘടന പിണറായിയെ കുറിച്ച്‌ ഡോക്യുമെന്‍ററി നിർമിക്കുന്നത് ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ടും നേരത്തെ വിവാദമായിരുന്നു.
നാളെ കമലാഹസനാണ് ഡോക്യുമെന്‍ററി പ്രകാശനം ചെയ്യുന്നത്

പിണറായിയെ ഇതിഹാസ പുരുഷനാക്കി വരുന്ന ക്തിപൂജയില്ലെന്നാണ്, സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വിശദീകരണം.. 9 വർഷത്തെ ഇടത് സർക്കാറിന്‍റെ ഭരണ നേട്ടവും അതിന്‍റെ നായകനുമാണ് പ്രമേയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി പാർട്ടി സെട്ടറിയായത് മുതലുള്ള വിശേഷങ്ങളും ഡോക്യുമെന്‍ററിയിലുണ്ട്. ഡോക്യുമെന്‍ററിയ്ക്ക് വേണ്ടി പിണറായി പുതുതായി ഒന്നും സംസാരിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കുന്നു.