സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പ്രതിപക്ഷ നേതാവ്; അങ്ങനെ പറയുന്നത് മനോനിലയുടെ പ്രശ്നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമ സഭയില്‍.
ഇത്രയധികം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച കാലം മുൻപുണ്ടായിട്ടില്ലെന്നും പൊലീസിനെ കുറ്റപ്പെടുത്തി കൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിക്കാനുള്ള ശ്രമമെന്നാണ് മുഖ്യമന്ത്രി ഇതിനെ വിമര്‍ശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ആലുവയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സഭയില്‍ അവതരണാനുമതി നിഷേധിച്ചു. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവായെന്ന് അൻവര്‍ സാദത്ത് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വളരെ ലാഘവത്തോടെയാണ് വിഷയത്തെ കാണുന്നത്. ക്രൈം നടക്കുന്നതിന് മുൻപ് തടയാൻ പൊലീസിന് സാധിക്കണം.
ജനത്തിന് സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രാഥമിക കര്‍ത്തവ്യം. പിണറായി തന്നെയാണോ ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, വകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലാണെന്നും വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന പൊലീസ് ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നില്ല. അയല്‍ക്കാരന്റെ ജാഗ്രത കൊണ്ട് മാത്രമാണ് ആലുവയിലെ കുട്ടി രക്ഷപ്പെട്ടത്. പൊലീസ് പട്രോളിങ് കാര്യക്ഷമമല്ല. പൊലീസിന്റെ വാഹനങ്ങള്‍ പലതും കട്ടപ്പുറത്താണ്. വണ്ടിയില്‍ പെട്രോളില്ലെന്ന് പറയുന്ന പൊലീസാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ലഹരി മാഫിയ കേരളത്തില്‍ പിടിമുറുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.