വി.ഡി സതീശനുമായുള്ള പരസ്യ സംവാദം; കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങൾ; മുഖ്യമന്ത്രിയുടെ മറുപടി ഇന്ന് ഉണ്ടായേക്കും

Spread the love

തിരുവനന്തപുരം: പരസ്യ സംവാദത്തിനുള്ള സമയവും സ്ഥലവും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇന്ന് ഉണ്ടായേക്കും.

video
play-sharp-fill

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിയ മുഖ്യമന്ത്രി രാവിലെ 10 മണിക്ക് എകെജി സെന്‍ററില്‍ വാർത്താ സമ്മേളനം നടത്തും. പ്രചരണ തിരക്കിലായതിനാല്‍ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് വ്യക്തതയില്ല.

കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളിലൂന്നി മുഖ്യമന്ത്രി പ്രചരണം നടത്തുമ്പോഴാണ് പ്രതിപക്ഷ നേതാവ് ഒരു ചോദ്യം എറിഞ്ഞത്. സർക്കാരിന്‍റെ പ്രവർത്തനങ്ങള്‍ സംബന്ധിച്ച്‌ സംവാദത്തിന് തയ്യാറാണോ എന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള സതീശന്‍റെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവാദത്തിന് തയ്യാറാണെന്ന സൂചന നല്‍കി മുഖ്യമന്ത്രി പ്രതികരിച്ചു . നിയമസഭയിലെ ചർച്ചകളില്‍ നിന്ന് വിട്ട് നിന്ന് പ്രതിപക്ഷം ഇപ്പോഴെങ്കിലും സംവാദത്തിന് തയ്യാറായതില്‍ സന്തോഷം എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംവാദത്തിന്‍റെ സമയവും തിയതിയും മുഖ്യമന്ത്രി തന്നെ തീരുമാനിക്കട്ടെ, താൻ എപ്പോഴും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് രാവിലെ ഉണ്ടാകും.