അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ; ദുരന്തം ഉണ്ടായ സ്ഥലത്ത് ഒരു തവണ പോലും കേന്ദ്രം റെഡ് അലർട്ട് നൽകിയിട്ടില്ലെന്നും ,അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം : ദുരന്തം ഉണ്ടായ സ്ഥലത്ത് ഒരു തവണ പോലും കേന്ദ്രം റെഡ് അലർട്ട് നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അപകടം ഉണ്ടായ പുലർച്ചയാണ് റെഡ് അലെർട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അമിത്ഷാ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ വയനാട് ജില്ലയ്ക്കുള്ള ഒരാഴ്ച മുമ്ബ് വരെയുള്ള അലെർട്ടുകളില്‍ ഓറഞ്ച് അലെർട് മാത്രമാണ്. എൻഡിആർഎഫ് സേവനം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാറാണ്. 48 മണിക്കൂറിനുള്ളില്‍ 574മില്ലി മീറ്റർ മഴയാണ് വയനാട് പെയ്തത്. മുന്നറിയിപ്പ് നല്‍കിയതിലും കൂടുതല്‍ മഴ പെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരന്തത്തില്‍ മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. ദുരിത മേഖലയില്‍ നിന്ന് പരമാവധി പേരെ സുരക്ഷിതരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ ദുരന്തമുണ്ടായതിന്‍റെ സമീപ സ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്ബുകളിലേക്ക് മാറ്റി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ആയിരത്തിലേറെ പേരെ രക്ഷിക്കാനായി. ഇവരെ ഏഴ് ക്യാമ്ബുകളിലേക്ക് മാറ്റി. 201 പേരെ ആശുപത്രിയിലെത്തിച്ചു. വയനാട് ജില്ലയില്‍ 82 ദുരിതാശ്വാസ ക്യാമ്ബുകളിലായി 8017 പേരുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 19 പേര്‍ ഗര്‍ഭിണികള്‍. മേപ്പാടിയില്‍ എട്ട് ക്യാമ്ബുകള്‍ തുടങ്ങിയിട്ടുണ്ട്.
1486 പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. 645 അഗ്നിസേന അംഗങ്ങള്‍ 94 എന്‍ഡിആര്‍എഫ് അംഗങ്ങള്‍, അടക്കമുള്ളവരാണ് രംഗത്തുള്ളത്. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി. ഇന്നലെ രാത്രിയിലുള്‍പ്പെടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. പോസ്‌റ്റ്‌മോര്‍ട്ടം ടേബിളുകളുടെ എണ്ണം കൂട്ടി. ഓരോ അരമണിക്കൂറിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കെഎസ്‌ഇബിയ്ക്ക് മൂന്ന് കോടി രൂപയുടെ നഷ്‌ടമാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും മാത്രമുണ്ടായതെന്ന് പ്രാഥമികമായി വിലയിരുത്തുന്നു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് കൂടുതല്‍ സേനയെത്തും. പാലം നിര്‍മ്മാണ സാമഗ്രികള്‍ ഇന്നലെ രാത്രി തന്നെ ചൂരല്‍ മലയിലെത്തിച്ചു. നാളെ രാവിലെയോടെ പാലം പണി പൂര്‍ത്തിയാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു