play-sharp-fill
വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം; ഗണ്‍മാൻ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതെ നിര്‍ത്തിപ്പോയി

വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം; ഗണ്‍മാൻ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതെ നിര്‍ത്തിപ്പോയി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഗവര്‍ണര്‍ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ഗണ്‍മാൻ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

ഗവര്‍ണറുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി ഗണമാനെകുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പിൻമാറുകയായിരുന്നു.
ഗവര്‍ണറെ കുറിച്ചുള്ള ജസ്റ്റിസ്‌ നരിമാന്റെ പരാമര്‍ശം തന്നെ ഇതിന് വ്യക്തമാണ്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേത് കേന്ദ്രത്തിന്റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍എസ്‌എസ് നിര്‍ദേശമാണ് ഗവര്‍ണര്‍ അനുസരിച്ചത്. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് അക്കാര്യത്തിലാണ്. പ്രതിഷേധക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ബ്ലഡ്‌ഡി ക്രിമിനല്‍സ് എന്ന് വിളിക്കുന്നത്.

വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആള്‍ക്ക് പറയാൻ പറ്റുന്ന വാക്കുകള്‍ അല്ല. പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാൻ ചെല്ലുമ്ബോള്‍ അവര്‍ ഓടി പോയി എന്ന് വീമ്ബ് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.