കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എം എൽ എ എ പ്രദീപ് കുമാറിനെ നിയമിച്ചു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി പോയ ഒഴിവിലാണ് നിയമനം.
സി.പി.എം സംസ്ഥാന സമിതി അംഗമാണ് നിലവിൽ പ്രദീപ് കുമാർ. മൂന്നു തവണ എം.എൽ.എയായിരുന്നു. പാർട്ടി ഏൽപ്പിച്ച ചുമതലയാണെന്നും വളരെ ഭംഗിയായി നിർവഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group