play-sharp-fill
മോദിയോ പിണറായിയോ മികച്ചത്: വോട്ടെടുപ്പിനെച്ചൊല്ലിയുള്ള ഫെയ്‌സ്ബുക്ക് തർക്കം തെരുവിലെത്തി: ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെച്ചൊല്ലി തർക്കം: എരുമേലി ചേനപ്പാടിയിൽ സി.പി.എം പ്രവർത്തകർക്ക് ആർ.എസ്.എസ് മർദനം

മോദിയോ പിണറായിയോ മികച്ചത്: വോട്ടെടുപ്പിനെച്ചൊല്ലിയുള്ള ഫെയ്‌സ്ബുക്ക് തർക്കം തെരുവിലെത്തി: ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെച്ചൊല്ലി തർക്കം: എരുമേലി ചേനപ്പാടിയിൽ സി.പി.എം പ്രവർത്തകർക്ക് ആർ.എസ്.എസ് മർദനം

സ്വന്തം ലേഖകൻ

എരുമേലി: നരേന്ദ്രമോദിയാണോ പിണറായി വിജയനാണോ മികച്ച നേതാവ് എന്നത് സംബന്ധിച്ചു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നിലെ കമന്റിനെച്ചൊല്ലി എരുമേലിയിൽ ആർ.എസ്.എസ് – സി.പി.എം സംഘർഷം. അടിയേറ്റ് രണ്ട് സി.പി.എം പ്രവർത്തകരുടെ തലപൊട്ടി. രണ്ടു പേരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി കിഴക്കേക്കര സ്വദേശി കെ.ഒ അഖിൽ, ചേനപ്പാടി സ്വദേശി എം.വി അനീഷ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇതുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയിൽ ചേനപ്പാടി കവലയ്ക്ക് സമീപമായിരുന്നു അക്രമമുണ്ടായത്. നരേന്ദ്രമോദിയാണോ പിണറായി വിജയനാണോ ജനകീയനായ നേതാവ് എന്നതിനെച്ചൊല്ലി എരുമേലിയിലെ പ്രാദേശിക ഫെയ്‌സ്ബുക്ക് കൂട്ടായ്മയിൽ ചർച്ചയും വോട്ടെടുപ്പും നടന്നിരുന്നു. ഇതിനു താഴെയിട്ട കമന്റിനെച്ചൊല്ലി തർക്കം അതിരൂക്ഷമായി ഫെയ്‌സ്ബുക്കിൽ നടന്നിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ അടിപിടിയിൽ കലാശിച്ചിരിക്കുന്നത്.
ഇരുവരും നടന്നു പോകുന്നതിനിടെ ബൈക്കിൽ എത്തിയ അക്രമി സംഘം ഇരുവരെയും അടിച്ചു വീഴ്ത്തുകയായിരുന്നു. കമ്പിവടിയും കമ്പും ദണ്ഡ് അടക്കമുള്ള മാരകായുധങ്ങളുമാണ് സംഘം ആക്രമണം നടത്തിയത്. അഖിൽ ഡിവൈഎഫ്.ഐ പ്രവർത്തകനാണ്. എന്നാൽ, ആക്രമണത്തിന് ഇരയായ അനീഷ് ബിജെപി അനുഭാവിയാണെന്നാണ് സിപിഎം പറയുന്നത്. സംഭവത്തിൽ എരുമേലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊൻകുന്നം ചേനപ്പാടി പ്രദേശങ്ങളിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സി.പി.എം ആർഎസ്എസ് സംഘർഷം ഉണ്ടായിരിക്കുകയാണ്. പ്രദേശത്തെ സമാധാന അന്തരക്ഷം തർക്കുന്നതിന് ഇത് ഇടയാക്കുമെന്നാണ് ഇപ്പോൾ ഉയരുന്ന ആശങ്ക. നേരത്തെ പ്രദേശത്ത് സിപിഎം പ്രവർത്തകരെ ആക്രമിക്കുകയും, ഇവർ തിരിച്ചടിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്.