video
play-sharp-fill
എംഎം മണി, കടകംപള്ളി, കെ.ടി ജലീല്‍ എന്നിവരെ ഒഴിവാക്കിയേക്കും; വീണയും വാസവനും പി രാജീവും പ്രശാന്തും പ്രഥമപരിഗണനയില്‍; മരുമകനെ മന്ത്രിയാക്കി എന്ന ആരോപണം ഉണ്ടാകാതിരിക്കാന്‍ റിയാസിനേയും ഒഴിവാക്കിയേക്കും; പിണറായിക്കൊപ്പം ഷൈലജ ടീച്ചര്‍ക്ക് മാത്രം രണ്ടാമൂഴം; മന്ത്രിസഭയില്‍ തലമുറമാറ്റത്തിനൊരുങ്ങി ഇടത് മുന്നണി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഇടത് മന്ത്രിസഭ രണ്ടാം വരവിന് ഒരുങ്ങുമ്പോള്‍ മന്ത്രിസഭയില്‍ പുത്തന്‍ താരോദയങ്ങള്‍ പ്രതീക്ഷിക്കാം. എംഎം മണി, കടകംപള്ളി, കെ.ടി ജലീല്‍ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെങ്കിലും ഷൈലജ ടീച്ചര്‍ക്ക് രണ്ടാമൂഴം കിട്ടിയേക്കും എന്നാണ് സൂചന.

ആഗോളതലത്തില്‍ കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെ എത്തിച്ച, മട്ടന്നൂരില്‍ നിന്നും ചരിത്ര ഭൂരിപക്ഷം നേടിയ ഷൈലജ ടീച്ചര്‍ക്ക് മാത്രമാകും രണ്ടാം മന്ത്രിസഭയില്‍ പിണറായിക്കൊപ്പം സ്ഥാനമുണ്ടാവുക. പി. രാജീവ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, കാനത്തില്‍ ജമീല, വി കെ പ്രശാന്ത്, വീണാ ജോര്‍ജ് തുടങ്ങിയവര്‍ക്ക് പ്രഥമ പരിഗണനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് വിപ്പ്, ഡപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയ പദവികളും പുതുമുഖങ്ങള്‍ക്ക് ലഭിച്ചേക്കാം. പി. രാജീവ് ധനമന്ത്രി ആയേക്കാം എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.

മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനം ഉണ്ടാകും. എം വി ഗോവിന്ദന്‍, സജി ചെറിയാന്‍, കെ. രാധാകൃഷ്ണന്‍, പി പി ചിത്തരഞ്ചന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം തന്നെ ലഭിച്ചേക്കും.

Tags :