
മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തേക്കാം; പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത ട്വിസ്റ്റിനും സാധ്യത; രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ആ ബോംബ് കഥ എന്താവും?
സ്വന്തം ലേഖകന്‍
കാസര്‍കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു ബോംബ് പൊട്ടും എന്ന് എതിരാളികള്‍ പറഞ്ഞ ബോംബ് എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് കേരളം. തിരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക വെളിപ്പെടുത്തലുകളടക്കം പലതും ഉണ്ടാകുമെന്ന് നേരത്തെ തന്നെ മാധ്യമങ്ങള്‍ക്ക് സൂചന ലഭിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുമോയെന്ന് അറിയാന്‍ രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.
കാസര്‍കോട് പെരിയയില്‍ എല്‍ ഡി എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ബോംബിന്റെ കഥ പറഞ്ഞ് എല്ലാവരെയും ആകാംക്ഷയിലാക്കിയത്. ‘വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുള്‍ എല്ലാവര്‍ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിലനില്‍ക്കില്ല. അത് മനസില്‍ കരുതിയാല്‍ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ നുണകള്‍ പറഞ്ഞാല്‍ അതിന് മറുപടി പറയാന്‍ പറ്റില്ലെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. നുണകളെ അതിജീവിക്കും. എല്‍ ഡി എഫിന് തുടര്‍ഭരണം ഉറപ്പാണ്’ …
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പറഞ്ഞ ബോംബ് എന്തായിരിക്കും എന്നതിനെപ്പറ്റി ചൂട് പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്.
വ്യക്തിപരമായി തേജോവധം ചെയ്യുന്ന പുതിയ നുണക്കഥകള്‍ വരും കരുതിയിരിക്കണമെന്നും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും രാവിലെ കാസര്‍കോട് വാര്‍ത്താസമ്മേളനത്തിലും പിണറായി പറഞ്ഞു.
ഇ.ഡിയോ എന്‍ഐഎയോ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുളള നീക്കം ഉണ്ടായേക്കാം എന്നതാണ് അഭ്യൂഹങ്ങളില്‍ ആദ്യത്തേത്. തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് ഇത് സംബന്ധിച്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയേക്കാമെന്ന് സൈബര്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പെരിയയില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം എന്നതിനാല്‍ തന്നെ പ്രദേശവുമായി ചുറ്റിപ്പറ്റിയാണ് മൂന്നാമത്തെ സാദ്ധ്യതയെന്നും പറയപ്പെടുന്നു. പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത വിവരങ്ങള്‍ പുറത്ത് വരുമെന്നും പറയപ്പെടുന്നു. ഇത് രണ്ടുമല്ലെങ്കില്‍ ഇടത് നേതാക്കളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും ബംഗളൂരിലുമുളള ഐ ടി സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നേക്കാമെന്നും സൈബറിടങ്ങളില്‍ പ്രചരിക്കുന്നുണ്ട്.