video
play-sharp-fill

എഡിജിപിക്കെതിരായ ആരോപണത്തിൽ ഡിജിപിയിൽ നിന്ന് റിപ്പോർട്ട് തേടി മുഖ്യമന്ത്രി

എഡിജിപിക്കെതിരായ ആരോപണത്തിൽ ഡിജിപിയിൽ നിന്ന് റിപ്പോർട്ട് തേടി മുഖ്യമന്ത്രി

Spread the love

 

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി.

 

സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. എം ആർ അജിത്ത് കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളണ് ഭരണകക്ഷി എംഎൽഎയായ പി വി അൻവർ ഉന്നയിക്കുന്നത്.

 

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ പോലീസിനെതിരെയും  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മാത്രമല്ല അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കിയതിൽ പോലീസ് ഇടപെട്ടില്ല. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ ആരോപിച്ചിരിക്കുന്നത്.