എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രദര്‍ശന സ്റ്റാളിനുളള പുരസ്കാരം പൊതുവിദ്യാഭ്യാസ വകുപ്പിന്; രണ്ടാം സ്ഥാനത്ത് ജലസേചന വകുപ്പും മൂന്നാം സ്ഥാനത്ത് കെഎസ്ഇബിയും; മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ വിതരണം ചെയ്തു

Spread the love

കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രദര്‍ശന സ്റ്റാളിനുളള ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിന്.

video
play-sharp-fill

രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജലസേചന വകുപ്പും കെഎസ്ഇബിയും കരസ്ഥമാക്കി. വ്യവസായ സ്റ്റാളിനുള്ള പുരസ്‌കാരം വെളിയന്നൂര്‍ ഇ-നാട് യുവജന സഹകരണ സംഘവും രണ്ടാം സ്ഥാനം കിടങ്ങൂര്‍ അപ്പാരല്‍സും മൂന്നാം സ്ഥാനം എ 2 മേറ്റും നേടി.

കാര്‍ഷിക സ്റ്റാളിനുള്ള ഒന്നാം സ്ഥാനം മൃഗസംരക്ഷണ വകുപ്പ്, രണ്ടാം സ്ഥാനം ഈരാറ്റുപേട്ട ബ്ലോക്ക്, മൂന്നാം സ്ഥാനം പള്ളം ബ്ലോക്ക് എന്നിവര്‍ നേടി. ഫുഡ് കോര്‍ട്ടിലെ മികച്ച സ്റ്റാളായി മലപ്പുറം ലസീദ് ഒന്നാമതും കോഴിക്കോട് കരുണ രണ്ടാമതും തിരുവനന്തപുരം പ്രത്യാശ മൂന്നാമതും എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീം പവലിയനില മികവിനുള്ള അവാര്‍ഡുകള്‍ ടൂറിസം, പൊതുമരാമത്ത്, കിഫ്ബി, കായികം, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, കുടുംബശ്രീ എന്നിവ കരസ്ഥമാക്കി.

ഘോഷയാത്രയില്‍ സഹകരണ വകുപ്പ് ഒന്നാം സ്ഥാനവും വനിതാ ശിശുവികസന വകുപ്പ് രണ്ടാം സ്ഥാനവും പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നാം സ്ഥാനവും നേടി.