‘പിണറായി അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി മുൻ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യരുടെ പ്രഖ്യാപനം

Spread the love

തിരുവനന്തപുരം: പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ മണി ശങ്കർ അയ്യർ.

video
play-sharp-fill

വിഷൻ 2031 അന്താരാഷ്ട്ര കോണ്‍ഫറൻസ് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയായിരുന്നു വിഷൻ 2031 ഉദ്ഘാടനം ചെയ്തത്.

നവകേരള നിർമ്മിതിക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് വിഷൻ 2031 അന്താരാഷ്ട്ര കോണ്‍ഫറൻസ് സംഘടിപ്പിച്ചത്. 2031 ആകുമ്പോള്‍ കേരളം ഏത് രീതിയില്‍ മാറണമെന്നതാണ് പ്രധാനമായും ചർച്ചയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ വികസന ഭൂപടം രചിക്കുന്നതില്‍ ഈ യോഗം വലിയ പങ്ക് വഹിക്കുമെന്നാണ് വിഷൻ 2031 ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. 2031 ല്‍ കേരള സംസ്ഥാനം രൂപപ്പെട്ട് 75 വർഷമാകും. അതുകൊണ്ടുതന്നെ 2031 ലേത് കേവലം ഒരു വാർഷിക ആഘോഷം മാത്രമല്ല. കേരളത്തിന്‍റെ വലിയ വികസനത്തിലേക്കുള്ള കാഹളമായിരിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.