video
play-sharp-fill

പിണറായിയുടെ നിലപാട് ബി.ജെ.പിയുടെ കയ്യടി വാങ്ങുവാൻ : മുല്ലപ്പള്ളി രാമചന്ദ്രൻ

പിണറായിയുടെ നിലപാട് ബി.ജെ.പിയുടെ കയ്യടി വാങ്ങുവാൻ : മുല്ലപ്പള്ളി രാമചന്ദ്രൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൗരത്വ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ വിമർശിക്കുന്നത് ബി.ജെ.പിയുടെ കയ്യടി വാങ്ങുവാനാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ പൗരത്വ നിയമ ഭേദഗതി വിഷയത്തിലുള്ള നിലപാട് സുവ്യക്തമാണ്. മതേതരത്വം ഉയർത്തി പിടിച്ചുകൊണ്ടുള്ള എക്കാലത്തെയും നിലപാട് തന്നെയാണ് കോൺഗ്രസിന് ഈ വിഷയത്തിലുള്ളത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പാരമ്പര്യവും, ആത്മാർത്ഥതയും ചോദ്യം ചെയ്യുവാനുള്ള യാതൊരു യോഗ്യതയും മുഖ്യമന്ത്രിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർക്‌സിറ്റ് പാർട്ടിയുടെ എക്കാല ത്തെയും ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, കുര്യൻ ജോയി, ടോമി കല്ലാനി, പി.എസ്. രഘുറാം, ജി.രതികുമാർ, അഡ്വ.റ്റി.ജോസഫ്, രാധാ.വി.നായർ, എൻ.എം. താഹ, ജി.ഗോപകുമാർ, എ.കെ.ചന്ദ്രമോഹൻ, ബിജു പുന്നത്താനം, മോഹൻ.കെ. നായർ, ജയ്‌ജോൺ പേരയിൽ, ശോഭാ സലിമോൻ എന്നിവർ പ്രസംഗിച്ചു.