
തിരുവനന്തപുരം : കേരളത്തിൻ്റെ നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നു, പുകമറകൾ കൊണ്ട് നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാം എന്നാണ് നുണപ്രചാരകർ കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട്തെറ്റായ വാർത്തകൾ പുറത്തുവരുന്നു. 284 ശുപാർശകളാണ് കമ്മീഷൻ സമർപ്പിച്ചത്
സർക്കാരിൻറെ 17 വകുപ്പുകൾ പൂർണമായും ശുപാർശ നടപ്പിലാക്കി. 220 ശുപാർശങ്ങളിലും നടപടി പൂർത്തിയാക്കിയന്നും മുഖ്യമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രം ആസൂത്രണ കമ്മീഷൻ ഉപേക്ഷിച്ചപ്പോഴും കേരളം ആസൂത്രണ പ്രക്രിയയുമായി മുന്നോട്ടു പോയി. ആസൂത്രണ ബോർഡ് നിലനിർത്തിയ നിലപാട് ശരിയെന്ന് തെളിഞ്ഞു. ബോർഡിൻ്റെ ശാസ്ത്രീയ ഇടപെടലിലൂടെ റവന്യു ചെലവ് നിയന്ത്രിക്കാനായി.ആസൂത്രണം അനാവശ്യമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് കേരളം കൈവരിച്ച നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് തകർന്നടിഞ്ഞ പൊതുമേഖലാ സംവിധാനം ഇടത് സർക്കാരിൻ്റെ ഇടപെടലിലൂടെ മികച്ചതായി.
2024 പൊതുമേഖലാy സ്ഥാപനങ്ങളുടെ മൂല്യ വർധനവ് 17,801 കോടിയായി കുതിച്ചുയർന്നു.കേരള സർക്കാരിൻ്റെ സന്ധിയില്ലാത്ത പ്രതിബദ്ധതയാണ് കുതിപ്പിന് കാരണം ഈ നേട്ടം ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. അതിൻറെ ഭാഗമായാണ് വ്യാജ കേരള സ്റ്റോറികൾ പടച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ഏറ്റവും കുറഞ്ഞ നാട് എന്ന പ്രത്യേകത നമ്മൾ നേടിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഏതെങ്കിലും പോസ്റ്റിലേക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്നുണ്ടോയെന്നും 2016ന് മുന്നെ കുട്ടികൾക്ക് പാഠ പുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ടി വന്നിട്ടുണ്ടെന്നുും എന്നാൽ ഇന്നതാണോ അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.




