സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഇലക്ട്രിക് ജോലിക്കെത്തിയ തൊഴിലാളിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് സൈറ്റില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍; തൊഴിലാളികള്‍ നിരീക്ഷണത്തിലായിട്ടും ചടങ്ങ് നടത്താനുറച്ച് ഇടത് മുന്നണി; 500ന്റെ മഹാപാപത്തില്‍ പങ്കെടുക്കാതെ മാതൃകയായി യുഡിഎഫ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സൈറ്റില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതോടെ ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
500 പേരെ ക്ഷണിച്ച് വരുത്തിയുളള ചടങ്ങ് ഇതിനോടകം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അഞ്ഞൂറ് പേരില്‍ കുറച്ച് ആളുകളെ വിളിച്ച് ചടങ്ങ് നടത്താന്‍ ആശങ്കകള്‍ക്കിടയിലും എല്‍ ഡി എഫ് നേതൃത്വമോ സര്‍ക്കാരോ തയ്യാറായിട്ടില്ല.
ആളെ കുറക്കുന്നതാണ് അഭികാമ്യം എന്ന് ഹൈക്കോടതി പറഞ്ഞിട്ടും 500 പേരെ പങ്കെടുപ്പിക്കാന്‍ തന്നെയാണ് മുന്നണി തീരുമാനം. അതേസമയം, യുഡിഎഫ് എംഎല്‍എമാര്‍ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കും. 500ന്റെ മഹാപാപത്തില്‍ ഞങ്ങളില്ല എന്ന ക്യാപെയിനിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
യുഡിഎഫ് നേതാക്കളെ മാതൃകയാക്കാനും ചടങ്ങ് വിര്‍ച്വലായി നടത്താനും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അഭിപ്രായം ഉയരുന്നുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം മൂന്നരയ്ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്.