video
play-sharp-fill

ഫേസ് ബുക്ക് പേജില്‍ പോസ്റ്റിടാൻ മുഖ്യമന്ത്രി 80 ലക്ഷം രൂപ നല്‍കി; പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്

ഫേസ് ബുക്ക് പേജില്‍ പോസ്റ്റിടാൻ മുഖ്യമന്ത്രി 80 ലക്ഷം രൂപ നല്‍കി; പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്

Spread the love

 

സ്വന്തം ലേഖകൻ

മുഖ്യമന്ത്രിക്ക് നേരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ രംഗത്ത്. സോഷ്യല്‍ മീഡിയ ടീമിന് മുഖ്യമന്ത്രി നല്‍കുന്ന ശമ്പളം വെളിപ്പെടുത്തിയാണ് വി.ഡി സതീശൻ ആക്ഷേപ സ്വരം ഉന്നയിച്ചത്.

6, 67,290 രൂപയാണ് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ ടീമിന് നല്‍കി വരുന്നതെന്നാണ് പുതിയ ആരോപണം. ഒരു മാസം ഇത്രയധികം തുക വിനിയോഗിക്കുന്നത് എന്തിനെന്ന് പറയണം. മുഖ്യമന്ത്രി ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റിടും. മാസത്തില്‍ കൂടി പോയാല്‍ പതിനഞ്ചോ ഇരുപതോ പോസ്റ്റ്. ദിവസവും ഓരോ പോസ്റ്റ് എന്തായാലും പ്രതീക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീം ലീഡര്‍, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ അടക്കം 12 പേര്‍ക്ക് ഒരു വര്‍ഷം 80 ലക്ഷത്തോളം രൂപയാണ് നല്‍കുന്നത്. രാഷ്ട്രീയ എതിരാളികളെ സൈബര്‍ ഇടങ്ങളില്‍ ആക്ഷേപിക്കാൻ സര്‍ക്കാര്‍ ചെലവില്‍ പണം വിനിയോഗിക്കുന്നു . ഖജനാവില്‍ പണമില്ലാത്തപ്പോഴാണ് മുഖ്യമന്ത്രി നടത്തുന്ന ഈ ധൂര്‍ത്തെന്നും നമ്മൾ ഓര്‍ക്കണം. സംസ്ഥാനം കണ്ട ഏറ്റവും കെട്ട കാലമാണിതെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു.