play-sharp-fill
മുഖ്യമന്ത്രിയുമായി വിദേശ വിദ്യാര്‍ത്ഥികളുടെ കൂടിക്കാഴ്ച ഇന്ന്; 33 രാജ്യങ്ങളിലെ 180 വിദേശവിദ്യാര്‍ഥികൾ സംഗമത്തില്‍ പങ്കെടുക്കും

മുഖ്യമന്ത്രിയുമായി വിദേശ വിദ്യാര്‍ത്ഥികളുടെ കൂടിക്കാഴ്ച ഇന്ന്; 33 രാജ്യങ്ങളിലെ 180 വിദേശവിദ്യാര്‍ഥികൾ സംഗമത്തില്‍ പങ്കെടുക്കും

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാര്‍ഥികള്‍ ഒത്തുകൂടുന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച.


കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളേജുകളിലും പഠിക്കുന്ന 33 രാജ്യങ്ങളിലെ 180 വിദേശവിദ്യാര്‍ഥികളാണ് കേരളീയത്തിനു മുന്നോടിയായിട്ടുള്ള സംഗമത്തില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ ബിരുദതലം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാര്‍ഥികളാണ് കേരളീയത്തിന്റെ ഭാഗമാകാന്‍ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗമത്തിന്റെ ഉദ്ഘാടനവും വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ആര്‍. ബിന്ദു ചടങ്ങില്‍ ആധ്യക്ഷം വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥി ആയിരിക്കും.