play-sharp-fill
ഓരോ ഫയലിലും ഓരോ ജീവനുണ്ട്: പിണറായി വിജയൻ: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകൾ; റെക്കോഡിട്ട് തദ്ദേശസ്വയംഭരണ വകുപ്പ്

ഓരോ ഫയലിലും ഓരോ ജീവനുണ്ട്: പിണറായി വിജയൻ: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകൾ; റെക്കോഡിട്ട് തദ്ദേശസ്വയംഭരണ വകുപ്പ്


സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരോട് അവർക്ക് മുൻപിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്നും അത് മറക്കരുതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള പ്രസംഗത്തിലായിരുന്നു മുഖ്യന്റെ ഈ പ്രസ്താവന. എന്നാൽ മുഖ്യന്റെ വാക്കുകൾക്ക് സർക്കാർ ജീവനക്കാർ എന്ത് വിലയാണ് കൽപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ നിന്നും ലഭിച്ച ഉത്തരത്തിൽ നിന്നും മനസിലാകും. സെട്ട്രേറിയറ്റിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകൾ ഒക്ടോബർ 31 വരെയുള്ള കണക്കാണിത്. നിയമസഭയിൽ കെ.എസ്. ശബരീനാഥന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതാണ് ഈ കണക്ക്. ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നതിന്റെ റെക്കാഡ് തദ്ദേശസ്വയംഭരണ വകുപ്പിലാണ്, 33705 ഫയലുകൾ.


മറ്റു വകുപ്പുകളും ഫയലുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂ 14,264
ആഭ്യന്തരം 12,620
പൊതുവിദ്യാഭ്യാസം 10,214
ആരോഗ്യ കുടുംബക്ഷേമം 7055
ജലവിഭവം 5212
നികുതി 5076
വ്യവസായം 4750
പൊതുഭരണം 4522
പൊതുമരാമത്ത് 4023
ധനകാര്യം 3691
സഹകരണം 3628
വനംവന്യജീവി 3562
ഉന്നത വിദ്യാഭ്യാസം 3436
സാംസ്‌കാരികം 1642
പിന്നാക്ക സമുദായവികസനം 944
തീരദേശ കപ്പൽഗതാഗതം,
ഉൾനാടൻ ജലഗതാഗതം 147