play-sharp-fill
രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് എൻഡിആർഎഫിന്റെ 40 യൂണിറ്റുകൾ, 200 ലൈഫ് ബോയികൾ എന്നിവ അടിയന്തരമായി എത്തിക്കും. 250 ലൈഫ് ജാക്കറ്റുകൾ, ആർമി സ്പെഷ്യൽ ഫോഴ്സ്, എയർഫോഴ്സ് പത്തെണ്ണം കൂടി നാളെ എത്തും. നേവിയുടെ നാല് ഹെലികോപ്റ്റേഴ്സ്, മൈറൻ കമന്റോസിന്റെ സംഘം, കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ട് കൊച്ചിയിലേക്ക് നേരത്തേ തന്നെ തിരിച്ചിട്ടുണ്ട്. രണ്ട് ജെമിനി ടീമുകൾ എത്രയും പെട്ടെന്നു തന്നെ എത്തിക്കും. വരുന്ന ദിവസങ്ങളിൽ അഞ്ചെണ്ണം കൂടി എത്തും. ഡ്രൈ ഫുഡ് വിതരണം ചെയ്യാനുള്ള സംവിധാനം. കുടിവെളളം റെയിൽവേ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്നാട് ഫയർഫോഴ്സിന്റെ ബോട്ടുകളും പ്രൈവറ്റ് ബോട്ടുകളും നാളെ ഉപയോഗപ്പെടുത്തും.

രാജ്യ സുരക്ഷാ വകുപ്പിനോടും ആഭ്യന്തര വകുപ്പിനോടും ഒട്ടേറ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ആർമി സ്പെഷ്യൽ ടീമിന്റെ നാല് ടീമുകൾ കൂടി, പത്ത് നേവി യൂണിറ്റുകൾ, എൻഡിആർഎഫിന്റെ അഞ്ച് യൂണിറ്റുകൾ എന്നിവ അടിയന്തരമായി അയക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് കൂടാതെ പത്ത് MI 17 ഹെലിക്പോറ്ററുകൾ, 10 ALH ഹെലികോപ്റ്ററുകൾ, 98 മോട്ടോറൈസ്ഡ് ബോട്ടുകൾ, 48 മോട്ടോർ രഹിത ബോട്ടുകൾ എന്നിവ രാജ്യരക്ഷാ വകുപ്പിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 1098 ലൈഫ് ജാക്കറ്റുകൾ, 512 ലൈഫ് ബോയ്, 262 ടവർ ലൈറ്റ്, 1275 റെയിൽ കോട്ട്, 106 ചെയിൻസോ, 1357 ഗം ബോട്ട് എന്നിവയാണ് കേരളം ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് ഇന്ന് 8500 പേരെയാണ് രക്ഷപ്പെടുത്തിയത്. പത്തനംതിട്ട 550 പേരേയും രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാന-കേന്ദ്ര ഏജൻസികൾ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. പല സ്ഥലത്തും വീടുകൾ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന സാഹചര്യമായതിനാലാണ് രക്ഷാപ്രവർത്തനം ദുർഘടമാകുന്നത്. വികേന്ദ്രീകൃതമായ രക്ഷാപ്രവർത്തനമായിരിക്കും നാളെ മുതൽ സംസ്ഥാനത്ത് നടക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുരന്ത പ്രദേശങ്ങളിലുള്ളവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ഉപയോഗപ്പെടുത്തും. ദുരാതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും.

കേന്ദ്ര ഏജൻസികൾ, ഫയർ ഫോഴ്സ്, ടൂറിസം വാഹനങ്ങൾ എന്നിവയ്ക്ക് പുറമെ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളും രക്ഷാ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തും. ഇന്ന് 280 ഓളം ബോട്ടുകളാണ് രക്ഷാ പ്രവർത്തനത്തിന് ഉണ്ടായിരുന്നത്. നാളെ 23 ഹെലികോപ്റ്ററുകളേയും ഉപയോഗിക്കും. കൂടുതൽ കുത്തൊലിപ്പുള്ള സ്ഥലത്തായിരിക്കും ഹെലികോപ്റ്ററുകൾ ഉപയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ രാവിലെ മുതൽ മൂന്ന് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമാകും. ബാക്കി ഹെലികോപ്റ്ററുകൾ ആവശ്യം അനുസരിച്ച് ഉപയോഗിക്കും.