മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു ; മൂന്ന് ബി.ജെ.പി. പ്രവർത്തകർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
രണ്ടിടത്ത് മുഖ്യമന്ത്രിയുടെ വാഹനം തടയാനുള്ള ശ്രമവുമുണ്ടായി. പ്രവർത്തകരെ പോലീസ് അവിടെ നിന്നും നീക്കി. പ്രതിഷേധം കണക്കിലെടുത്ത് വേദിക്കടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നുവെങ്കിലും അത് മറികടന്നാണ് മാവൂർ റോഡിൽ വെച്ച് ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യവുമായി എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0