അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്‌ഥയാകും, അത്തരക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിനുള്ളിൽ പോയി കിടക്കേണ്ടി വരും ; പിണറായി വിജയൻ
സ്വന്തം ലേഖിക
തിരുവനന്തപുരം:അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്നുംഅഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍ അല്ലാതെഉദ്യോഗസ്ഥരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്. അതിനര്‍ഥം അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളില്‍ അത്തരത്തിലുള്ള ദുശ്ശീലമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണനേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ല. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും”. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു..
“സ്വൈര്യമായി ജീവിക്കുക എന്നതാണ് പ്രധാനം.ന്യായമായ ശമ്ബളം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. അതില്‍ തൃപ്തരാണ് ബഹുഭൂരിപക്ഷവും. ചിലര്‍ മാത്രമാണ് കെട്ട മാര്‍ഗ്ഗം സ്വീകരിക്കുന്നത്. അവര്‍ പിടികൂടപ്പെട്ടാല്‍ പിന്നെ അതേവരെയുള്ളതെല്ലാം ഇല്ലാതാവും. സമൂഹത്തിന്റെ മുന്നില്‍ , കുടുംബക്കാരില്‍ നിന്ന് ഒറ്റപ്പെട്ട് അവഹേളനത്തിനിരയാവും. അങ്ങനെഒരു ജീവിതം വേണോ എന്ന് ഇത്തരമാളുകള്‍ ചിന്തിക്കണം”.
“തെറ്റായ മാര്‍ഗ്ഗം സ്വീകരിക്കുന്നവരെ ഓഫീസിലെ മറ്റുള്ളവര്‍ തിരുത്തണം. ഓഫീസിലെ കടലാസ്സുകളില്‍ ഒരുപാട് ജീവല്‍പ്രശ്‌നങ്ങളാണുള്ളത്. അത് ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ക്കാകെ കഴിയണം. അതാണ് നാടാഗ്രഹിക്കുന്നത്. നമ്മള്‍ നാട്ടുകാരുടെ ചിലവില്‍ കഴിയുന്നവരാണ്. അവരുടെ സേവകരാണ്. ഉദ്യോഗസ്ഥര്‍ ജനസേവകരാണ് എന്ന കാര്യം മറന്ന് പോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍.
ഉദ്യോഗസ്ഥരല്ല യജമാനന്മാര്‍”. യഥാര്‍ത്ഥ യജമാനന്മാരെ ഭൃത്യരായി കാണരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു