എണ്ണപലഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് മാത്രമാണോ മുഖക്കുരു വരുന്നത്?;  മുഖക്കുരു സംബന്ധിച്ച്‌ പലര്‍ക്കും തെറ്റിദ്ധാരണകൾ നിരവധിയാണ്,  അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം

Spread the love

മുഖക്കുരു ഒരു സൗന്ദര്യം പ്രശ്‌നം മാത്രമല്ല. ചിലപ്പോള്‍ നമ്മുടെ തെറ്റായ ഭക്ഷണശീലങ്ങളുടേയും ചില ശാരീരിക പ്രശ്‌നങ്ങളുടേയും പ്രതിഫലം കൂടിയാകാം.

video
play-sharp-fill

ഹോർമോണുകളും മുഖക്കുരു വരുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മുഖക്കുരുവിനെ ഒരു സൗന്ദര്യ പ്രശ്‌നം മാത്രമായി കണ്ട് ചില വാട്ട്‌സ്‌ആപ്പ് വിദഗ്ധർ പ്രചരിപ്പിക്കുന്ന പല തെറ്റിദ്ധാരണകളും നമ്മളില്‍ പലരും വിശ്വസിച്ച്‌ പോരാറുണ്ട്. അത്തരം ചില തെറ്റിദ്ധാരണകളും അവയുടെ യഥാർത്ഥ വസ്തുതകളും പരിശോധിക്കാം. (മുഖക്കുരു മിഥ്യകളും തെറ്റിദ്ധാരണകളും).

 

എണ്ണ പലഹാരങ്ങള്‍ കഴിക്കുമ്ബോഴാണ് മുഖക്കുരു വരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകളില്‍ സൂചിപ്പിച്ചതുപോലെ മുഖക്കുരുവിന് നിരവധി കാരണങ്ങളുണ്ട്. എണ്ണ പലഹാരങ്ങള്‍ കഴിക്കുന്നത് കൊണ്ട് വരുന്ന ഒന്നല്ല മുഖക്കുരുക്കള്‍. ഗ്ലൈകെമിക് ഇൻഡാക്‌സ് ഉയർന്ന ഭക്ഷണങ്ങള്‍(ചോറ്, വൈറ്റ് ബ്രഡ്, പ്രൊസസ്ഡ് ബേക്കറി പലഹാരങ്ങള്‍, മധുരം, ഉരുളക്കിഴങ്ങ്, മധുരം ചേർത്ത പാനീയങ്ങള്‍) സാധ്യത വർദ്ധിപ്പിക്കാം. പാല്‍ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും മുഖക്കുരു വരാൻ ഇടയാക്കിയേക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

 

മുഖക്കുരു കൗമാരക്കാർക്ക് മാത്രമാണ് വരുന്നത്

കൗമാരക്കാർക്കുണ്ടാകുന്ന ഹോർമോണ്‍ വ്യതിയാനങ്ങള്‍ മുഖക്കുരുവിന് ഒരു കാരണമാണെങ്കിലും മുഖക്കുരു വരാൻ അങ്ങനെ പ്രത്യേകിച്ച്‌ പ്രായപരിധിയൊന്നുമില്ല. 25-45 വയസിനിടയില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് 25 ശതമാനം പുരുഷന്മാർക്കും മുഖക്കുരു വന്നേക്കാം.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍, അണുബാധ, എക്‌സർസൈസ് എന്നിവ കൊണ്ട് ശരീരത്തിൻ്റെ താപനില ഉയരാം. ഇത് ചൂടുകുരുക്കള്‍ക്ക് കാരണമാകാമെങ്കിലും മുഖക്കുരുവിന് ശരീരത്തിലെ ചൂടാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്.

മലബന്ധമുള്ളവർക്ക് മുഖക്കുരു കൂടുതലായിരിക്കും

മലബന്ധവും ദഹനപ്രശ്നങ്ങളും മുഖക്കുരുവും തമ്മില് കാര്യമായ ബന്ധമൊന്നുമില്ല

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുഖക്കുരു കുത്തിപ്പൊട്ടിക്കാതിരിക്കുക.

മധുരപദാർഥങ്ങളും ചോറും ബേക്കറി ഭക്ഷണങ്ങളും കുറയ്ക്കുക

വെള്ളം ധാരാളം കുടിക്കുക

പുതിയ മേക്ക്‌അപ്പ് സ്കിൻ കെയർ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്ബ് നിർബന്ധമായും പാച്ച്‌ ടെസ്റ്റ് ചെയ്യുക

സ്വയം പ്രതിവിധി കാണാതെ ഡോക്ടറെ കണ്ട് ഡോക്ടറുടെ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക.