മലയാളി പൈലറ്റിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം: തീക്കോയി സ്വദേശി ആഷിക് ആണ് മരിച്ചത്: ആസ്ട്രേലിയ പെർത്തിൽ ആയിരുന്നു അപകടം.

Spread the love

തീക്കോയി: ആസ്ട്രേലിയ പെർത്ത് മലയാളികളേ കണ്ണീരിലാഴ്ത്തി യുവ പൈലറ്റ് കൂടിയായ മലയാളി ബൈക്ക് അപകടത്തില്‍ മരിച്ചു. പെർത്തില്‍ സ്ഥിരതാമസമാക്കിയ കോട്ടയം തീക്കോയി സ്വദേശികളായ റോയല്‍ തോമസിന്റെയും ഷീബയുടേയും മകൻ ആഷിക് ആണ്‌ മരിച്ചത്.

video
play-sharp-fill

പെർത്ത് സമയം ഡിസംബർ 22നു രാത്രി 11.15 ഓടെ കാനിങ്ങ് വെയില്‍ നിക്കോള്‍സണ്‍ റോഡില്‍ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു അപകടം.കാറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ്‌ റിപ്പോർട്ടുകള്‍.ബൈക്ക് ഓടിച്ചിരുന്നത് ആഷിക് ആയിരുന്നു.

ആഷികിനേയും കാർ ഡ്രൈവറേയും റോയല്‍ പെർത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രികനായ ആഷിക് സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും വർഷം മുമ്പയിരുന്നു ആഷിക് പെർത്തിലെ ഫ്ലയിങ്ങ് ക്ളബില്‍ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. പൈലറ്റ് ലൈസൻസ് കിട്ടിയ ശേഷം തുടർന്ന് കുടുംബത്തേ അടക്കം വിമാനത്തില്‍ കയറ്റി തനിയേ ഓടിക്കുന്ന വീഡിയോയും വൈറലായിരുന്നു.

അയർലന്റില്‍ ഡബ്ളിനില്‍ ആയിരുന്നു റോയല്‍ തോമസും കുടുംബവും ആദ്യ പ്രവാസ കാലം നയിച്ചത്. അയർലന്റില്‍ 10 വർഷത്തോളം പ്രവാസി ജീവിതത്തിനു ശേഷം 12 വർഷം മുമ്പാണിവർ ഓസ്ട്രേലിയയില്‍ കുടിയേറിയത്.

അയർലന്റ് ,ഓസ്ട്രേലിയല്‍ മലയാളികളുടെ ഇടയില്‍ സുപരിചിതമായ കുടുംബം ആയിരുന്നു റോയല്‍ തോമസിന്റേത്. പെർത്തിലെ മലയാളികളുടെ മിക്ക വേദിയിലേയും സ്ഥിര സാന്നിധ്യം കൂടിയായിരുന്നു.പെർത്ത് മലയാളികള്‍ ഞെട്ടലോടെയായിരുന്നു മരണ വാർത്ത അറിഞ്ഞത്.