പൈലറ്റാകുന്നത് ഒരു ഹോബി; അറുപത് കഴിഞ്ഞു എങ്കിലും അഭിമാനത്തോടെ ആകാശം തൊടാൻ ഷാജി സെബാസ്റ്റ്യൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വയസ് അറുപതു കഴിഞ്ഞുവെങ്കിലും അഭിമാനത്തോടെ വിമാനം പറത്താൻ ഷാജി സെബാസ്റ്റ്യൻ.

കളമശ്ശേരിയിൽ സ്ഥിരതാമസമാക്കിയ മുണ്ടക്കയംകാരനായ ഇലക്ട്രിക്കൽ കോൺട്രാക്ടർ ഷാജി സെബാസ്റ്റ്യൻ പൈലറ്റാകുന്നത് ഒരു ഹോബിയാണ്. പക്ഷേ കൗമാരക്കാർക്ക് 16 കഴിഞ്ഞാൽ പൈലറ്റാകാമെന്നുകൂടി ഷാജി സെബാസ്റ്റ്യൻ ഓർമ്മിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി എഫ് ഐ ക്യാപ്റ്റൻ രാജേന്ദ്രൻ കെ റ്റി യിൽ നിന്നും തിരുവനന്തപുരം ഫ്ളയിങ് ക്ലബ്ബിൽ വച്ച് പൈലറ്റാകാനുള്ള ലേണേഴ്‌സ് ലൈസൻസ് ഷാജി സെബാസ്റ്റ്യൻ സ്വീകരിച്ചു . ഫ്ളയിങ് ക്യാപ്റ്റൻ ശ്രീശാന്തും ഫ്ളയിങ് ക്യാപ്റ്റൻ സന്തോഷും ചേർന്ന് ഷാജി സെബാസ്റ്റ്യൻ്റെ വിങ് സെറിമണി നടത്തി.

ഷാജി സെബാസ്റ്റ്യൻ്റെ വാക്കുകൾ – “അറുപതുകഴിഞ്ഞ എനിക്ക് വിമാനം പറത്തുന്നത് ഒരു രസമാണ്, ഹോബിയാണ് ,പക്ഷേ 16 തികഞ്ഞ കൗമാരക്കാർക്ക് പൈലറ്റാകാനുള്ള ലേണേഴ്‌സ് ലൈസൻസ് സ്വീകരിക്കാം. അതായത് 17 ആം വയസിൽ ലൈസൻസുള്ള ഒരു പൈലറ്റാകാം. 18 ആം വയസിൽ കൊമേർഷ്യൽ പൈലറ്റായി കരിയർ തുടങ്ങാം. ഇന്ത്യയിൽ ഒരു ടു വീലർ ലൈസൻസു നേടാൻ 18 വയസു വേണം എന്നിരിക്കവെയാണ് 18 ആം വയസിൽ കൊമേർഷ്യൽ പൈലറ്റാകാനുള്ള അവസരം. യുവാക്കളെ ആകാശം മാടി വിളിക്കുകയാണ്”