video
play-sharp-fill

Saturday, May 17, 2025
HomeMainതലയണ വച്ച് ഉറങ്ങുന്നവരാണോ നിങ്ങൾ? ദിവസവും തലയണ വക്കുന്നത് നല്ലതാണോ? ഗുണങ്ങളും ദോഷങ്ങളും അറിയാം;...

തലയണ വച്ച് ഉറങ്ങുന്നവരാണോ നിങ്ങൾ? ദിവസവും തലയണ വക്കുന്നത് നല്ലതാണോ? ഗുണങ്ങളും ദോഷങ്ങളും അറിയാം; തലയണ ഇല്ലാതെ ഉറങ്ങാൻ ശീലിക്കാം

Spread the love

തലയിണ ഇല്ലാതെ ഉറങ്ങുന്നവർ കുറവാകും ഉറക്കം ശരിയാകണമെങ്കില്‍ തലയിണ പലർക്കും കൂടിയേ തീരൂ.എന്നാല്‍ തലയണ വക്കുന്നത് നട്ടെല്ലിന് കേടാണോ എന്ന സംശയമുള്ളവരുണ്ട്. ഓരോരുത്തരുടെയും ഉറങ്ങുന്ന സ്റ്റൈലിനെയും സൗകര്യത്തെയും ആശ്രയിച്ചിരിക്കും അത്. എന്നാൽ തലയിണ വക്കാതെ ഉറങ്ങുന്നവരുമുണ്ട്. വയ്ക്കാതെ ഉറങ്ങുന്നതുകൊണ്ടും ഗുണങ്ങളും ദോഷങ്ങളുമുണ്ട്, എന്തൊക്കെയാണെന്ന് നോക്കാം.

-തലയിണ ഇല്ലാതെ ഉറങ്ങാൻ ശീലിക്കാം. അതിനായി ആദ്യം തലയിണ പൂർണമായും ഒഴിവാക്കും മുൻപ് കനം കുറഞ്ഞ ഒരു തലയിണ ഉപയോഗിക്കാം. ഇത് പുതിയ അവസ്ഥയുമായി നട്ടെല്ലിനും കഴുത്തിനും അഡ്ജസ്റ്റ് ചെയ്യാൻ സഹായകമാകും.

-തലയിണ ഇല്ലാതെ തന്നെ നട്ടെല്ലിന് ശരിയായ നില കൈവരാൻ കട്ടിയുള്ള കിടക്ക ഉപയോഗിക്കാം. തലയിണ ഉപയോഗിക്കാതെയിരിക്കുമ്ബോള്‍ കഴുത്തിന് താങ്ങ് വേണം എന്നു തോന്നിയാല്‍ ഒരു ടവല്‍ റോള്‍ ചെയ്ത് കഴുത്തിന് താഴെ അല്‍പം ഉയർത്തി വയ്ക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

-തലയിണയില്ലാതെ ഉറങ്ങുന്നത് തുടർച്ചയായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെങ്കില്‍ ഒരു ലോ ലോഫ്റ്റ് തലയിണ ഉപയോഗിക്കാം. ഒപ്പം വിദഗ്ധോപദേശവും സ്വീകരിക്കാം.

-തലയിണ ഇല്ലാതെ ഉറങ്ങുമ്ബോള്‍ നട്ടെല്ല് ഒരു ന്യൂട്രല്‍ പൊസിഷനില്‍ ആകും. അതുകൊണ്ട് വേദനയോ നട്ടെല്ലിനു സമ്മർദമോ ഉണ്ടാവുകയില്ല.

-ഉയരമുള്ള ഒരു തലയിണ ഉപയോഗിക്കുമ്ബോള്‍ അത് നട്ടെല്ലിന്റെ വിന്ന്യാസത്തില്‍ മാറ്റം വരുത്തും. അസ്വസ്ഥതയുണ്ടാക്കും. തലയിണ ഒഴിവാക്കുന്നതു വഴി കഴുത്തിനുണ്ടാകുന്ന സമ്മർദം കുറയ്ക്കാനും കഴുത്തുവേദന ഇല്ലാതാക്കാനും സഹായിക്കും.

-ചരിഞ്ഞു കിടന്ന് ഉറങ്ങുന്നവർക്ക് തലയിണ ഇല്ലാതെ കിടക്കുന്നത് ആയാസമുണ്ടാക്കും. അവരുടെ തലയ്ക്ക് ഒരു സപ്പോർട്ട് ആവശ്യമാണ്. എങ്കില്‍ മാത്രമേ നട്ടെല്ലുമായി ശരിയായി ചേർന്നു വരികയുള്ളൂ. സപ്പോർട്ട് ഇല്ലാത്തത് കഴുത്തിനും തോളുകള്‍ക്കും വേദനയുണ്ടാക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments