എരുമേലിയിൽ മണ്ഡല തീർഥാടനത്തിനു ശേഷം വനംവകുപ്പ് അടച്ച കാനനപാതയിലൂടെ തീർത്ഥാടകർ ബലമായി ചെക്പോസ്റ്റ് തുറന്ന് കടന്നു; പോലീസിന്റെയും വനംവകുപ്പിന്റെയും നിർദ്ദേശം അവഗണിച്ചു

Spread the love

എരുമേലി: മണ്ഡല തീർഥാടനത്തിനു ശേഷം വനംവകുപ്പ് അടച്ച കാനനപാതയിലൂടെ ശബരിമലയിലേക്കു പോകുന്നതിനെത്തിയ ആയിരക്കണക്കിനു തീർഥാടകർ പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശം അവഗണിച്ച് ബലമായി ചെക്പോസ്റ്റ് തുറന്ന് കടന്നു.

video
play-sharp-fill

27ന് ആണു മണ്ഡലകാലത്തിനു ശേഷം നട അടച്ചത്. നട അടച്ചിടുന്ന ഇടവേള അറിയാതെ എത്തിയവരാണ് കടന്നവരിൽ ഭൂരിഭാഗവും.

കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവ്, അഴുതക്കടവ് എന്നിവിടങ്ങളിലെ വനംവകുപ്പ് ചെക്‌പോസ്റ്റുകളിലൂടെയാണു തീർഥാടകർ ബലമായി കടന്നുപോയത്. ഇതിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെർച്വൽ ക്യൂ ബുക്കിങ് ഉള്ള എല്ലാവരെയും ഇന്നലെ വൈകിട്ട് 5 വരെ കാനനപാതയിലെ കോയിക്കക്കാവ് ചെക്പോസ്റ്റിലൂടെയും ഇന്ന് ദർശനത്തിനു ബുക്കിങ് ഉള്ളവരെ അഴുതക്കടവ് ചെക്പോസ്റ്റിലൂടെയും കടത്തിവിട്ടു. ബുക്കിങ് ഇല്ലാതെ വന്നവരെ കാനനപാതയിലൂടെ കടത്തിവിട്ടില്ല.