
ശബരിമല: ശബരിമല ദർശനത്തിനായി ഫ്രാൻസിൽ നിന്നും എത്തിയ തീർത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു. ഫ്രാൻസ് നോയിസിലേസെക് സ്വദേശി പെരിമ്പലക്ഷ്മി നാഗരത്നം (73 ) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ നീലിമല കയറ്റത്തിനിടെ കുഴഞ്ഞുവീണ പെരിമ്പലക്ഷ്മിയെ ഡോളിയിൽ സമീപത്തെ എമർജൻസി മെഡിക്കൽ സെന്ററിൽ എത്തിച്ചു.
തുടർന്ന് ആംബുലൻസിൽ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group