കാടിളക്കിയുള്ള കാട്ടുപന്നി വേട്ട; കൊന്നൊടുക്കിയത് 25 പന്നികളെ

Spread the love

 

മലപ്പുറം: മനുഷ്യ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയ 25 ഓളം കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് അധികൃതർ. മലപ്പുറം അമരമ്പലത്താണ് കാട്ടുപന്നി വേട്ട നടന്നത്.

കാട്ടുപന്നികള് വ്യാപകമായി കാർഷിക വിളകള് നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാപകല് ഭേദമില്ലാതെ പന്നി ഇടിച്ച്‌ വാഹനാപകടങ്ങളും പതിവായിരുന്നു.

തുടർന്ന് ഗ്രാമ പഞ്ചായത്തിന്റെ ഇടപെടലില് വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തില് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡിഎഫ്ഒയുടെ എം പാനല് ലിസ്റ്റില് ഉള്പ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ള പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി എസ് ദിലീപ് മേനോൻ, എം എം സക്കീർ ഹുസൈൻ, അസീസ് മങ്കട, ഹാരിസ് കുന്നത്ത്, ഫൈസല് കുന്നത്ത്, ജലീല് കുന്നത്ത്, ശ്രീധരൻ, ശശി, പ്രമോദ്. അർഷാദ് ഖാൻ പുല്ലാനി തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

കൊന്നൊടുക്കിയ പന്നികളെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ പി അഭിലാഷിന്റെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം അമരമ്പലം വനത്തിനകത്ത് സംസ്കരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല് ഹുസൈൻ, വാർഡ്‌ അംഗം അബ്‍ദുൾ ഹമീദ് ലബ്ബ എന്നിവരും സ്ഥലത്തെത്തി.