കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് അപകടം ; ഒരാൾക്ക് പരിക്ക്

Spread the love

ഗാന്ധിനഗർ :  കോട്ടയം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് ഒരാൾക്ക് പരിക്ക്.

കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയിൽ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് ആണ് കോൺക്രീറ്റ് അടർന്നുവീണത്.

കുമരകം ചീപ്പുങ്കൽ സ്വദേശിനി കൊച്ചുമോൾ ഷിബുവിനാണ് നിസ്സാര പരുക്കേറ്റത്. വലിയ അപകടം ഒഴിവായെങ്കിലും ഈ സംഭവം ആശുപത്രിക്കെട്ടിടങ്ങളുടെ ദുരവസ്ഥ  വിളിച്ചോതുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group