
ഫ്രോസ്റ്റ: 87 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച നോർവേയിലെ ഗൈനക്കോളജിസ്റ്റ് ആർനെ ബൈയുടെ കഥയാണ് ഇപ്പോള്‍ ലോകം മുഴുവൻ ചർച്ചയാകുന്നത്.
നോർവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗികാതിക്രമ കേസായാണ് ഈ സംഭവത്തെ കണക്കാക്കുന്നത്. 15 മുതല്‍ 67 വയസുള്ളവരെയാണ് സ്വന്തം വീട്ടിലും ക്ലിനിക്കിലുമായി ആർനെ പീഡിപ്പിച്ചത്. തന്റെ കുറ്റകൃത്യങ്ങള്‍ എല്ലാം ആർനെ ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു.
ആർനെയുടെ ഇരകളില്‍ ഏറ്റവും പ്രായം കുറഞ്ഞത് 15കാരിയും ഏറ്റവും പ്രായം കൂടിയത് 67കാരിയുമായിരുന്നു. കുറ്റങ്ങള്‍ എല്ലാം ഏറ്റുപറഞ്ഞ ആർനെയ്ക്ക് നീതിന്യായ വ്യവസ്ഥ 21 വർഷത്തെ തടവുശിക്ഷ വിധിച്ചേക്കാം. കേസിന്റെ പിന്നാലെ പോയ അന്വേഷണ ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം പുറത്തുപറഞ്ഞത് 55കാരി
ഡോക്ടറുടെ പീഡന വിവരത്തെക്കുറിച്ച് ആദ്യം പുറത്തുപറയുന്നത് 55കാരിയാണ്. പരിശോധനയ്ക്കായി എത്തുന്ന സ്ത്രീകളാണ് ആർനെ ഇരകളായി തിരഞ്ഞെടുത്തിരുന്നത്. ക്ലിനിക്കില്‍ വച്ച് പരിശോധിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ കുപ്പി പോലുള്ളവ ഇടാൻ ശ്രമിക്കും. ഇതൊക്കെ മെഡിക്കല്‍ പരിശോധനകളുടെ ഭാഗമാണെന്നാണ് ആർനെ പറഞ്ഞത്. ഡോക്ടറുടെ പരിശോധനയ്ക്കിടെ താൻ മരണപ്പെട്ടുപോകുമെന്ന് പോലും തോന്നിയിട്ടുണ്ടെന്ന് ഇരയായ ഒരു യുവതി പറഞ്ഞു.
ഈ ഡോക്ടറുടെ പീഡനത്തിന് ഇരയായ പല സ്ത്രീകളും ഇതേ ദുരനുഭവങ്ങളാണ് പങ്കുവച്ചത്. ഗൈനക്കോളജി പരിശോധനയ്ക്കിടെ ഇയാള്‍ പല യുവതികളുടെ വയറിന് ചുറ്റും മസാജ് ചെയ്തതായും പറയുന്നുണ്ട്. പല സ്ത്രീകളും ഇത് ചികിത്സയുടെ ഭാഗമാണെന്ന് കരുതിയിരുന്നു. എന്നാല്‍ എല്ലാവർക്കും സമാന അനുഭവം ഉണ്ടാകുന്നതോടെയാണ് ഡോക്ടറുടെ കയ്യിലിരിപ്പ് എല്ലാവരും മനസിലാക്കുന്നത്.
കേവലം 2,600 നിവാസികള്‍ താമസിക്കുന്ന ഫ്രോസ്റ്റ എന്ന ചെറുപട്ടണത്തിലെ വിശ്വസ്ത ഡോക്ടറായിരുന്നു ആർനെ ബൈ. എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലും കേസുകളും ഈ നഗരത്തെ ശരിക്കും ഞെട്ടിച്ചു.
6000 മണിക്കൂറുള്ള വീഡിയോ
കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഇയാളുടെ ക്ലിനിക്കിലും വീട്ടിലും പരിശോധന നടത്തിയപ്പോള്‍ 6000 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് ലഭിച്ചത്. രോഗിയുടെ സമ്മതത്തോടെയുള്ള പരിശോധനയ്ക്കിടെയിലാണ് ഇയാള്‍ കൂടുതലും ലൈംഗികാതിക്രമം നടത്തുന്നത്. ക്ലിനിക്കിലെ പരിശോധന മുറിയില്‍ വ്യത്യസ്ത ആങ്കിളുകളില്‍ ക്യാമറ സ്ഥാപിച്ചാണ് എല്ലാ ദൃശ്യങ്ങളും പകർത്തിയത്. ഈ ദൃശ്യങ്ങള്‍ കോടതിക്ക് മുമ്ബാകെ സമർപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനെ ന്യായീകരിച്ച് ഡോക്ടർ രംഗത്തെത്തി. ഈ ദൃശ്യങ്ങള്‍ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും പിന്നീടുണ്ടാകുന്ന നിയമ വ്യവഹാരങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കാനാണ് റെക്കോർഡ് ചെയ്തതെന്ന് ഡോക്ടർ അവകാശപ്പെട്ടു. അതേസമയം, ഡോക്ടർക്കെതിരായ വെളിപ്പെടുത്തലില്‍ ഏറ്റവും ഞെട്ടിക്കുന്നത് സഹോദരികളായ പെണ്‍കുട്ടികളോടുള്ള അതിക്രമമാണ്.
ആരോപണങ്ങള്‍ക്ക് തുടക്കം 2006ല്‍
2006ല്‍ ആണ് ഈ ഡോക്ടർക്കെതിരെ ആരോപണവുമായി ഒരു രോഗി രംഗത്തെത്തുന്നത്. പരിശോധന സമയത്ത് ഈ സ്ത്രീയുടെ ജനനേന്ദ്രിയ ഭാഗത്ത് ഇയാള്‍ മസാജ് ചെയ്‌തെന്നാണ് യുവതി ആരോപിച്ചത്. ഡോക്ടറുടെ സമാനമായ പ്രവർത്തിയെക്കുറിച്ച് മറ്റ് രോഗികള്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഈ യുവതി പറയുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം ഡോക്ടർ നിഷേധിക്കുകയാണ് ചെയ്യുന്നത്. 2022 ആഗസ്റ്റ് വരെ ഇയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. 2023ല്‍ ആണ് ഇയാള്‍ക്കെതിരെ ആദ്യമായി അന്വേഷണത്തിന് ഉത്തരവിടുന്നത്. അന്വേഷണം നടക്കുന്ന സമയത്ത് ഇയാളെ റിമാൻഡ് ചെയ്തിരുന്നില്ല. ഇത് ഡോക്ടറെ നിരീക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് പൊലീസ് പറയുന്നു.