പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ 40 വയസ്സുള്ള അയല്‍വാസിയും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ.

Spread the love

ഭോപാല്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ 40 വയസ്സുള്ള അയല്‍വാസിയെയും പെണ്‍കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു.
കുറ്റകൃത്യത്തെ കുറിച്ച്‌ അമ്മക്കറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

video
play-sharp-fill

40 വയസ്സുള്ള അയല്‍വാസി, പെണ്‍കുട്ടിയെ തുടർച്ചയായ അഞ്ച് മാസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയതിനെ തുടർന്ന് ഗർഭിണിയായിരുന്നെന്ന് ബഡാഗോണ്‍ പൊലീസ് മേധാവി നരേന്ദ്ര വർമ്മ പറഞ്ഞു.

ഗർഭഛിദ്രം നടത്താൻ വേണ്ടി മരുന്നുകള്‍ കഴിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ നില വഷളായതിനെതുടർന്ന് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നരേന്ദ്ര വർമ്മ കൂട്ടിച്ചേർത്തു. പ്രധാന പ്രതിയോടൊപ്പം ഇരയുടെ അമ്മയേയും കേസില്‍ കൂട്ടുപ്രതിയാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരതീയ ന്യായ സംഹിത പ്രകാരം പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.