ഒൻപത് വയസുകാരിയോട് ലൈംഗീകതിക്രമം നടത്തിയയാള്‍ക്ക് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

Spread the love

ഇടുക്കി: ഒൻപത് വയസുകാരിയോട് ലൈംഗീകതിക്രമം നടത്തിയയാള്‍ക്ക് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

video
play-sharp-fill

ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടില്‍ ഗിരീഷി(41)നെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി മഞ്ജു വി. ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.

2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ പ്രതിയുടെ മകളുടെ കൂടെ കളിക്കാൻ പ്രതിയുടെ വീട്ടില്‍ എത്തിയ സമയത്താണ് അതിക്രമം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിന്റെ വിചാരണയില്‍ പ്രതിയുടെ ഭാര്യയും മകളും പ്രതിക്കെതിരെ മൊഴി നല്‍കിയതും കേസില്‍ നിർണായകമായി. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയില്‍ കോടതിയില്‍ ഹാജരായി.