പന്ത്രണ്ടുകാരിയായ ബാലികയെ ലൈംഗികമായി ചൂഷണം ചെയ്‌ത രണ്ടാനച്‌ഛന്‌ 113 വര്‍ഷം തടവും 3,25,000 രൂപ പിഴയും: തൃശൂര്‍ പഴഞ്ഞി വലിയവളപ്പില്‍ വി.എസ്‌. ബബീറിനെ (43) യാണു ശിക്ഷിച്ചത്‌.

Spread the love

ചങ്ങനാശേരി: പന്ത്രണ്ടുകാരിയായ ബാലികയെ ലൈംഗികമായി ചൂഷണം ചെയ്‌ത രണ്ടാനച്‌ഛന്‌ 113 വര്‍ഷം തടവും 3,25,000 രൂപ പിഴയും.
തൃശൂര്‍ പഴഞ്ഞി വലിയവളപ്പില്‍ വി.എസ്‌. ബബീറിനെ (43) യാണു ശിക്ഷിച്ചത്‌.

video
play-sharp-fill

ചങ്ങനാശേരി ഫാസ്‌റ്റ്ട്രാക്ക്‌ കോടതി ജഡ്‌ജ് പി.എസ്‌. സൈമണാണു ശിക്ഷ വിധിച്ചത്‌. പിഴത്തുക അടച്ചില്ലെങ്കില്‍ 7 വര്‍ഷവും 6 മാസവും കൂടുതല്‍ തടവ്‌ അധികമായി അനുഭവിക്കണം.

2023ല്‍ മണിമല പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസാണിത്‌. കേസിന്റെ അന്വേഷണ ചുമതല നിര്‍വഹിച്ചിരുന്നതു മണിമല പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാരായിരുന്ന ബി. ഷാജിമോന്‍, വി.കെ. ജയപ്രകാശ് എന്നിവരാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28 സാക്ഷികളും 55 പ്രമാണങ്ങളും 8 തൊണ്ടികളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ.പി.എ.സ്‌ മനോജ്‌ ഹാജരായി