സ്കൂളിലെ ബാത്ത്റൂമില്‍ വെച്ച്‌ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ കുറ്റക്കാരൻ: ശിക്ഷ നാളെ കോടതി പ്രഖ്യാപിക്കും.

Spread the love

കണ്ണൂർ: പാലത്തായി പീഡനക്കേേസില്‍ ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി.
തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

video
play-sharp-fill

പാനൂർ പാലത്തായില്‍ 10 വയസുകാരിയെ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ പീഡിപ്പിച്ച കേസിലാണ് വിധി. പ്രതിക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. 376 എബി, ബലാത്സംഗം, പോക്സോ ആക്‌ട് പ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

കേസില്‍ പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പിഎം ഭാസുരി പറഞ്ഞു. എന്നാല്‍ പാലത്തായി കേസിലെ വിധി നിരാശാജനകമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ പ്രതികരണം. കോടതിവിധി ലഭിച്ചശേഷം മേല്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ പി പ്രേമരാജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാനം കേസ് അന്വേഷിച്ച ഡിവൈഎസ്പി രത്നകുമാർ കേസ് അട്ടിമറിച്ചു. വ്യാജ തെളിവുകള്‍ ഉണ്ടാക്കി. രത്നകുമാറിനെയാണ് എല്‍ഡിഎഫ് ശ്രീകണ്ഠപുരത്ത് സ്ഥാനാർത്ഥിയാക്കിയതെന്നും അഡ്വ പി പ്രേമരാജൻ പറഞ്ഞു.
ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസില്‍ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം.

അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസില്‍ സംസ്ഥാന സർക്കാരും പ്രതിരോധത്തിലായിരുന്നു. നേരത്തെ, കുട്ടിയുടെ മൊഴിയും, മെഡിക്കല്‍ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും ബിജെപി നേതാവായ കുനിയില്‍ പത്മരാജനെതിരെ പൊലീസ് പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നല്‍കിയത് വന്‍വിവാദമായിരുന്നു. കേസില്‍ പ്രതിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് മുസ്ലിംലീഗും കോണ്‍ഗ്രസും പ്രചാരണം നടത്തിയിരുന്നു.

2020ല്‍ ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയില്‍ സ്കൂളിലെ ബാത്ത്റൂമില്‍ വെച്ച്‌ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.