തോക്കിൻമുനയില്‍ നിർത്തി നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചെന്ന് മുംബയ് പൊലീസില്‍ പരാതി നല്‍കി 51കാരി: വലിയ ബിസിനസുകാരനെതിരേയാണ് പരാതി.

Spread the love

മുംബയ്: തോക്കിൻമുനയില്‍ നിർത്തി നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചെന്ന് മുംബയ് പൊലീസില്‍ പരാതി നല്‍കി 51കാരി. പരാതി കൊടുത്താല്‍ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍പ്പറയുന്നു.

video
play-sharp-fill

ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍സിന്റെ മാനേജിംഗ് ഡയറക്ടറും സ്ഥാപക അംഗവുമായ ജോയ് ജോണ്‍ പാസ്കല്‍ പോസ്റ്റിനെതിരെയാണ് ബിസിനസുകാരിയായ മദ്ധ്യവയസ്‌ക പരാതി നല്‍കിയത്.
പോസ്‌റ്റ് അയാളുടെ ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍സിന്റെ ഓഫീസിലേക്ക് ഒരു മീറ്റിംഗിന്റെ മറവില്‍ തന്നെ ക്ഷണിച്ചു വരുത്തുകയായിരുന്നെന്ന് മദ്ധയവയസ്‌ക പരാതിയില്‍ പറയുന്നു.

അവിടെ വച്ച്‌ അവരെ പീഡിപ്പിക്കുകയും തോക്കിൻമുനയില്‍ നിർത്തി വസ്ത്രങ്ങള്‍ അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പ്രതി സ്ത്രീക്ക് നേരെ അസഭ്യം പറയുകയും, അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തുകയും, ഇക്കാര്യം ആരെയെങ്കിലും അറിയിച്ചാല്‍ അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോസ്‌റ്റിനും അയാളുടെ അഞ്ച് കൂട്ടാളികള്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈംഗിക പീഡനം, ആക്രമണം, ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയില്‍ മറ്റൊരു സ്‌ത്രീയെ മയക്കുമരുന്നുനല്‍കി കൂട്ടബലാത്സംഗം ചെയ്‌തതായി റിപ്പോർട്ടുകളുണ്ട്. രാത്രി ഒമ്പത് മണിക്ക് മൊബൈല്‍ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്‌ത കാബ് കാത്ത് നില്‍ക്കുമ്ബോഴാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. കാബിലെത്തിയ മൂന്ന് പേർ യുവതിയെ ബലപ്രയോഗത്തിലൂടെ വാഹനത്തിനുള്ളിലേക്ക് വലിച്ചുകയറ്റിയ ശേഷം നിർബന്ധിച്ച്‌ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സംഘം വഴിയില്‍ ഇറക്കിവിട്ട യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു