ബസ് സ്റ്റാൻഡില്‍ രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബസ് ഡ്രൈവർ അറസ്റ്റിൽ: സി സി ടി വി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്.

Spread the love

തിരുവനന്തപുരം : കുളച്ചല്‍ ബസ് സ്റ്റാൻഡില്‍ രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍.
തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ കുളച്ചല്‍ സ്വദേശി ജവഹർ (55) ആണ് അറസ്റ്റിലായത്.

video
play-sharp-fill

ജവഹറിന്റെ അതിക്രമത്തിൻ്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടർന്ന്, എസ്‌പി സ്റ്റാലിന്റെ നിർദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കുളച്ചല്‍ കാമരാജ് ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീ. ഇവരുടെ സമീപത്തേക്ക് നടന്നുവന്ന പ്രതി ചുറ്റും നോക്കിയ ശേഷം ഉറങ്ങിക്കിടന്ന സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്നു. സിസിടിവിയില്‍ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞു. ദ്യശ്യങ്ങള്‍ വൈറലായതോടെ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി സംഭവ സമയത്ത് യൂണിഫോമിലായതിനാല്‍ അന്വേഷണം കൂടുതല്‍ എളുപ്പമായി. ബസ് ജീവനക്കാരാകാം പ്രതിയെന്ന് മനസിലാക്കിയ പൊലീസ് കുളച്ചലിലെ ബസ് ജീവനക്കാർക്കിടയിലാണ് പ്രതിയെ തിരഞ്ഞത്. ഈ അന്വേഷണത്തിന് ഒടുവിലാണ് കുളച്ചല്‍ മാർക്കറ്റ് റോഡ് പ്രദേശത്ത് താമസിക്കുന്ന ജവഹർ അറസ്റ്റിലായത്. ഇയാളെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.