
കൊല്ലം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി അറസ്റ്റില്‍. കൊല്ലം താന്നിക്കമുക്ക് സ്വദേശിയും അഞ്ചാലുമൂട് ബ്ലോക്ക് സെക്രട്ടറിയുമായ നൗഷാദ് (56) ആണ് പിടിയിലായത്.
കുണ്ടറ പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.
പ്രദേശത്തെ സജീവ കോണ്‍ഗ്രസ് പ്രവർത്തകനാണ് ഇയാള്‍. കഴിഞ്ഞ കുറച്ചുനാളുകളായി കുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു എന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി.
രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഇത്രയും നാള്‍ പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന നൗഷാദിനെ പോലീസ് തന്ത്രപരമായാണ് കുടുക്കിയത്.
പോക്സോ വകുപ്പുകള്‍ പ്രകാരമാണ് നൗഷാദിനെതിരെ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു



