കോട്ടയത്ത് ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസില്‍ നീണ്ടൂർ സ്വദേശിക്ക് 18 വർഷം കഠിനതടവും 72,000 രൂപ പിഴയും വിധിച്ചു.

Spread the love

ഈരാറ്റുപേട്ട : കോട്ടയത്ത് ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസില്‍ നീണ്ടൂർ സ്വദേശിക്ക് 18 വർഷം കഠിനതടവും 72,000 രൂപ പിഴയും വിധിച്ചു.

video
play-sharp-fill

ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്.പ്രതി പിഴത്തുക അടച്ചാല്‍ 65,000 രൂപ അതിജീവിതയ്ക്ക് കൊടുക്കാനും ഉത്തരവായി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2022 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഏറ്റുമാനൂർ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 22 പ്രമാണങ്ങള്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.