പാലത്തായി ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി നേതാവായ അധ്യാപകൻ കെ. പത്മരാജന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ തലശേരി അതിവേഗ പോക്‌സോ കോടതി:പ്രതി രണ്ട് ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

Spread the love

തലശേരി:പ്രമാദമായ പാലത്തായി ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി നേതാവായ അധ്യാപകൻ കെ. പത്മരാജന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ തലശേരി അതിവേഗ പോക്‌സോ കോടതി.
പ്രതി രണ്ട് ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

video
play-sharp-fill

പോക്‌സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐ.പി.സി.) വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ. പോക്‌സോ നിയമപ്രകാരമുള്ള രണ്ട് വകുപ്പുകള്‍ അനുസരിച്ച്‌ പ്രതി 40 വർഷം കഠിനതടവ് അനുഭവിക്കണം.

കൂടാതെ, ഐ.പി.സി. വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം തടവും അനുഭവിക്കണമെന്നാണ് അതിവേഗ പോക്‌സോ കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നത്. പ്രതിയായ കെ. പത്മരാജൻ ഒരു അധ്യാപകനും ബി.ജെ.പി. പ്രാദേശിക നേതാവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. പരാതിയില്‍ പറയുന്നതനുസരിച്ച്‌, സംഭവം ഏറെ കോളിളക്കം സൃഷ്ടിക്കുകയും ദേശീയതലത്തില്‍ വരെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടുകളും തെളിവുകളും പരിശോധിച്ച ശേഷമാണ് തലശേരി അതിവേഗ പോക്‌സോ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തത്.