കോട്ടയത്ത് ലോഡുമായി എത്തിയ പിക്കപ് വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു; ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ്

Spread the love

കോട്ടയം: ലോഡുമായി എത്തിയ പിക്കപ് വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുനിന്നു. എതിരെ വന്ന മറ്റൊരു പിക്കപ് വാനിൽ തട്ടിയശേഷം നിയന്ത്രണംവിട്ട് സമീപത്തെ ബജിക്കടയ്ക്കു മുന്നിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബജിക്കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ ഓടി മാറിയതിനാൽ കൂടുതൽ അപകടം ഒഴിവായി.

video
play-sharp-fill

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തിയതിന് ഡ്രൈവർക്കെതിരെ മണർകാട് പൊലീസ് കേസെടുത്തു. മണർകാട് ഐരാറ്റുനടചിറ ഭാഗത്ത് ഇന്നലെ രാത്രി 7.45നാണ് സംഭവം. മണർകാട് നിന്ന് കോട്ടയം ഭാഗത്തേക്ക് ലോഡുമായി വന്ന പിക്കപ് വാനാണ് അപകടത്തിൽപെട്ടത്.

വാഹനത്തിൽനിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിനു കൈമാറുകയായിരുന്നു. തോട്ടയ്ക്കാട് സ്വദേശിയായ യുവാവാണ് പിക്കപ് വാൻ ഓടിച്ചതെന്നും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഡ്രൈവർക്ക് പരുക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group