റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളെ അതിവേഗത്തിലെത്തിയ പിക്കപ് വാന്‍ ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
ആലുവ: അത്താണിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ് വാനിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.
കാംകോ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ വാനിടിച്ച് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ മാറ്റുമെന്നാണ് വിവരം.
Third Eye News Live
0