അച്ചാര്‍ കുപ്പിയില്‍ ഇനി പൂപ്പല്‍ വരില്ല; ഇതാണ് പൊടിക്കൈ

Spread the love

കോട്ടയം: കുറെ കാലം അച്ചാർ സൂക്ഷിക്കാൻ അത്രെ എളുപ്പമല്ല.മിക്കപ്പോഴും പൂപ്പല്‍ വന്ന് ഉപയോഗശൂന്യമാകും,ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.

video
play-sharp-fill

അച്ചാർ ഇടാനെടുക്കുന്ന മാങ്ങ ,നാരങ്ങ ,നെല്ലിക്ക,വെളുത്തുള്ളി തുടങ്ങി ഏത് തരം അച്ചാർ ആയാലും അവ ആദ്യം നന്നായി കഴുകി വൃത്തിയാക്കണം.

ഈർപ്പം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനു ശേഷം ഇവ കഷ്ണങ്ങളാക്കി വെയില്‍ കൊള്ളിച്ചു ഈർപ്പം മുഴുവൻ അകറ്റുന്നതാണ് നല്ലത്.

മസാലപ്പൊടി

അച്ചാർ ഉണ്ടാക്കാൻ എടുക്കുന്ന മസാലപ്പൊടികള്‍ അല്‍പ്പം എണ്ണ ഉപയോഗിച്ച്‌ വറുക്കുന്നത് പൂപ്പല്‍ വരാതിരിക്കാൻ സഹായിക്കും.

വെയിലത്തു

അച്ചാർ ഇട്ടു വെക്കുന്ന പാത്രം ഈർപ്പമില്ലാത്തതും വെയിലത്തു ഉണ്ടാക്കിയതും ആയിരിക്കണം.ചൂടുവെള്ളം കൊണ്ട് കഴുകിയ ശേഷമാണ് ഉണക്കേണ്ടത്.

സ്പൂണ്‍

അച്ചാർ കോരിയെടുക്കാൻ ഉപയോഗിക്കുന്ന സ്പൂണിലും ഈർപ്പം ഉണ്ടാകാൻ പാടില്ല.മെറ്റല്‍ സ്പൂണിനേക്കാള്‍ പ്‌ളാസ്റ്റിക് സ്പൂണുകള്‍ ആണ് നല്ലത്‌.

ജാറുകള്‍

അച്ചാർ ഇട്ട് വക്കാൻ വായ് വട്ടം കൂടിയ ജാറുകള്‍ ആണ് നല്ലത്‌ കുപ്പി നിറയും വിധം അച്ചാർ ഇട്ട് വയ്ക്കുന്നത് വായു ഉള്ളില്‍ കടക്കുന്നത് ഒഴിവാക്കും.
മെറ്റല്‍ അടപ്പുള്ള ജാറുകളില്‍ അച്ചാർ ഇട്ട് വെക്കരുത് ,മെറ്റല്‍ അടപ്പില്‍ വിനാഗിരിയുടെ അംശം ചേരുമ്ബോള്‍ രാസപ്രവർത്തനം ഉണ്ടായി അച്ചാർ കേടാകും.

സൂക്ഷിക്കേണ്ടത്

ഒട്ടും നനവില്ലാത്ത സൂര്യപ്രകാശം അധികം ഏല്‍ക്കാത്ത സ്ഥലത്തായിരിക്കണം അച്ചാർ സൂക്ഷിക്കേണ്ടത്.
കുറെ കാലത്തേക്ക് അച്ചാർ ഒന്നിച്ചു തായ്യാറാക്കുകയാണെങ്കില്‍ കുറച്ചെടുത്തു ചെറിയ ഒരു കുപ്പിയിലേക്ക് മാറ്റി സൂക്ഷിക്കണം
ഇടയ്ക്കിടെ അച്ചാർ സൂക്ഷിക്കുന്ന ജാർ തുറക്കുന്നത് വായു കടന്നു അച്ചാർ പെട്ടെന്നു കേടാകുന്നതിനു ഇടയാകും.