video
play-sharp-fill

മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അതിരമ്പുഴ സ്വദേശിയായ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ചിട്ടു; ഉദ്യോ​ഗസ്ഥനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വഹനം കണ്ടെത്താൻ ശ്രമം

Spread the love

കോതമംഗലം: മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ചിട്ടു. അതിരമ്പുഴ സ്വദേശി നിധിനെയാണ് ഇന്നലെ രാത്രി പിക്കപ്പ് വാൻ ഇടിച്ചത്.

പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിനെ വയറിൽ അടിയന്തര ശസ്ത്രക്രിയ നടത്തി.

നിധിൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്. കെഎപിഎയിലെ പൊലീസുകാരനാണ് നിധിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് വാഹനം തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് കാലടി എസ്എച്ച്ഒ വിശദമാക്കിയത്.