ഫിസിയോ തെറാപ്പിക്കിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ കയറി പിടിക്കാന്‍ ശ്രമം; ഇടുക്കി സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

Spread the love

കോഴിക്കോട്: ഫിസിയോതെറാപ്പിക്കെത്തിയ കോളേജ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഫിസിയോതെറാപ്പിസ്റ്റ് പിടിയില്‍.

video
play-sharp-fill

കോഴിക്കോട് എരഞ്ഞിപ്പാലം ജവഹര്‍നഗറിലുള്ള മെഡിസിറ്റിയിലെ ഫിസിയോതെറാപ്പിസ്റ്റ് ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നന്‍ വീട്ടില്‍ ഷിന്റോ തോമസിനെ (42) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോടുള്ള ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ ബിപെഡിനു പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോട് ആണ് പ്രതി മോശമായി പെരുമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോള്‍ഡറിന് ചികിത്സ ചെയ്യുന്നതിനായി ഫിസിയോതെറാപ്പി സെന്ററില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ചികിത്സ ചെയ്യുന്ന മുറിയുടെ ഉള്ളില്‍വെച്ച്‌ പ്രതി വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ എരഞ്ഞിപ്പാലത്ത് വെച്ച്‌ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.