അമ്മായമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു; ആദ്യത്തെ പ്രസവം കഴിഞ്ഞതോടെ നിർബന്ധം കൂടി, നിരസിച്ച യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു, മുറിക്കുള്ളിലാക്കി ഒരു വസ്ത്രം മാത്രം നൽകി, ക്രൂരമായ പീഡനത്തിന് ശേഷം വീട്ടിൻനിന്നും പുറത്താക്കി

Spread the love

പാറ്റ്ന: അമ്മായി അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന് ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിനിയാണ് പരാതി നൽകിയത്.

താനുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് അമ്മായമ്മ നിരന്തം ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോൾ ബ്ലേഡുകൊണ്ട് മാരകമായി മുറിവേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുതൽ ലൈംഗിക താത്പര്യത്തോടെ അമ്മായമ്മ സമീപിക്കാറുണ്ടായിരുന്നു എന്നും ആദ്യത്തെ പ്രസവം കഴിഞ്ഞതോടെയാണ് ഇത് തീവ്രമായതെന്നും യുവതി പറയുന്നുണ്ട്. ഇതിന് വഴങ്ങാതായതോടെ ഭർത്താവും പീഡിപ്പിച്ചുതുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ പിതൃത്വത്തെപ്പോലും ചോദ്യംചെയ്തു. ഇതിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഒടുവിൽ അയൽവാസികൾ ഇടപെട്ടാണ് യുവതിയെ വീട്ടിൽ തിരികെ പ്രവേശിപ്പിച്ചത്.

ഭർത്താവിന്റെ സഹോദിയും തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. യുവതിയെ ഒരു മുറിക്കുള്ളിലാക്കിയശേഷം ധരിക്കാൻ ഒരു വസ്ത്രം മാത്രം നൽകി മറ്റുള്ളവയെല്ലാം പിടിച്ചെടുത്തുവെന്നും ഒരുമാസത്തോളം ഒറ്റ വസ്ത്രം ധരിച്ച് കഴിയേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

പീഡനം സഹിക്കാനാവാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഒരുമാസം കഴിഞ്ഞപ്പോൾ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർപ്പാക്കാം എന്നുപറഞ്ഞ് അമ്മായമ്മയും ബന്ധുക്കളും യുവതിയെയും ഭർത്താവിനെയും ബന്ധപ്പെട്ടു.

പക്ഷേ, ഒത്തുതീർപ്പ് ചർച്ചകൾ വിജയിച്ചില്ലെന്ന് മാത്രമല്ല സംഘർഷത്തിന്റെ വക്കോളമെത്തുകയും ചെയ്തു. തുടർന്നാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.